അമ്പരപ്പും ആഹ്ലാദവും വിട്ടുമാറാതെ നാടും അന്തര്‍ജനവും

മാന്നാര്‍:  മുന്‍ കേന്ദ്രമന്ത്രിയും ഐക്യരാഷ്ട്രസഭയുടെ അണ്ടര്‍ സെക്രട്ടറി ജനറലുമായിരുന്ന ശശി തരൂര്‍ എം പി അനുമോദിക്കാനെത്തിയതിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് ബുധനൂര്‍ അടിമുറ്റത്ത് ശാരംഗമഠത്തിലെ ഉമാദേവി അന്തര്‍ജ്ജനവും നാട്ടുകാരും.  യാതൊരുവിധ പരാതിയോ പരിഭവമോ കൂടാതെ കഴിഞ്ഞ 12 വര്‍ഷമായി  പുസ്തകങ്ങളെയും അറിവിനെയും സ്‌നേഹിച്ചു ജീവിക്കുകയാണ് ബുധനൂര്‍ കലാപോഷിണി വായനശാല ഫീല്‍ഡ് ലൈബ്രറേറിയന്‍ ആയ ഉമാദേവി.
72ാം വയസ്സിലും കര്‍മ്മനിരതയായി പുസ്തകങ്ങള്‍ കാല്‍നടയായി പഞ്ചായത്തിലെ വീടുകളില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവയായ അന്തര്‍ജ്ജനത്തെ തേടിയാണ് ശശി തരൂര്‍ എം പി എത്തിയത്.

RELATED STORIES

Share it
Top