അമേരിക്കയോട് 1000 വിമാനങ്ങളും, കൂടുതല്‍ എണ്ണയും വാങ്ങാമെന്ന വാഗ്ദാനവുമായി ഇന്ത്യ


ന്യൂഡല്‍ഹി: യുഎസുമായി നടന്ന് കൊണ്ടിരിക്കുന്ന വ്യാപാര തര്‍ക്കങ്ങള്‍ക്കിടെ സന്ധി സംഭാഷണത്തിനൊരുങ്ങി ഇന്ത്യ. യുഎസ്സിനോട് ആയിരം യാത്രാ വിമാനങ്ങള്‍ വാങ്ങാമെന്നം,വാങ്ങി കൊണ്ടിരിക്കുന്ന എണ്ണയുടെ അളവ് കൂടുതലാക്കാമെന്നുമുള്ള വാഗ്ദാനവുമായി ഇന്ത്യ.കേന്ദ്ര വ്യാപാര മന്ത്രി സുരേഷ് പ്രഭു യുഎസ് പ്രതിനിധികളുമായുള്ള കൂടികാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.ഞായാറാഴ്ച്ച രാവിലെ യുഎസ് പ്രതിനിധി ഇന്ത്യന്‍ വ്യാപാര മന്ത്രാലയ പ്രതിനിധികളുമായി കൂടികാഴ്ച്ച നടത്തും. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം.ഇന്ത്യ ഉയര്‍ത്തിയ നികുതികള്‍ ആനുപാതികമായ ഉയര്‍ച്ചയാണെന്ന് യുഎസ്സിനെ ബോധ്യപെടുത്താനായിരിക്കും ഇന്ത്യ ശ്രമിക്കുക.വിദേശ കാര്യ മന്ത്രി സുഷമ സുരാജും, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയും,പ്രതിരോധ സെക്രട്ടറിയുമായി നടക്കാനിരിക്കുന്ന 2+2 കൂടികാഴ്ച്ചക്ക് മുന്നോടിയായി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാണ് ഇന്ത്യന്‍ ശ്രമം.

RELATED STORIES

Share it
Top