അമേരിക്കയില്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു

കന്‍സാസ്: അമേരിക്കയിലെ കന്‍സാസ് സിറ്റിയില്‍ റസ്‌റ്റോറന്റില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള ശരത് കൊപ്പു (25)ആണ് മരിച്ചത്. വെടിയേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.എന്നാല്‍ അക്രമികള്‍ ആരാണെന്നോ വെടിവയ്ക്കാനുള്ള കാരണം എന്താണെന്നോ വ്യക്തമല്ല. അക്രമികള്‍ എങ്ങനെ രക്ഷപെടാന്‍ കഴിഞ്ഞുവെന്നോ വ്യക്തമല്ല. ശരത് കൊപ്പു തെലങ്കാനയിലെ വാറങ്കല്‍ ജില്ലക്കാരനാണ്.

RELATED STORIES

Share it
Top