അമേരിക്കയില്‍ മാധ്യമ സ്ഥാപനത്തില്‍ വെടിവയ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

മേരിലാന്‍ഡ്: അമേരിക്കയില്‍ പ്രാദേശിക പത്രമായ കാപ്പിറ്റല്‍ ഗസറ്റെയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലുണ്ടായ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ന്യൂസ് റൂമിലെ അതിക്രമിച്ച് കയറിയ ആള്‍ തുടരെ വെടിവയ്ക്കുകയായിരുന്നു.ഇയാളെ പോലിസ് ഉടന്‍ കസ്റ്റഡിയിലെടുത്തു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.അക്രമിയുടെ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല.

RELATED STORIES

Share it
Top