അമേരിക്കയിലെ ട്രംപ് ടവറില്‍ തീപിടുത്തം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ട്രംപ് ടവറില്‍ തീപ്പിടിത്തം.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള 58 നില കെട്ടിടത്തിലാണ് തീപിടുത്തം. ന്യൂയോര്‍ക്ക് അഗ്‌നിശമന സേന ഇക്കാര്യം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.പ്രാദേശിക സമയം രാവിലെ ഏഴിനാണ് അഗ്‌നിശമന സേനയ്ക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു.

RELATED STORIES

Share it
Top