അമേരിക്കന്‍ സെന്ററുകളില്‍ ലാപ്‌ടോപ്പിന് വിലക്ക്ന്യൂഡല്‍ഹി: ലാപ്‌ടോപ്പും ടാബ്‌ലറ്റുമായി വരുന്ന സന്ദര്‍ശകര്‍ക്ക് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ അമേരിക്കന്‍ സെന്ററുകളില്‍ വിലക്ക് ഏര്‍പ്പെടുത്തി. നെറ്റ്ബുക്‌സ്, ക്രോംബുക്‌സ്, ഐപാഡുകള്‍, കിന്‍ഡ്ല്‍സ്, മാക്ബുക്‌സ് എന്നിവ അടക്കമുള്ളവയ്ക്കാണ് നിരോധനമെന്ന് അമേരിക്കന്‍ എംബസി അറിയിച്ചു. ചെന്നൈയിലെ അമേരിക്കന്‍ സെന്ററില്‍ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും നേരത്തേ തന്നെ വിലക്കുണ്ട്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത സെന്ററുകളില്‍ മൊബൈല്‍ ഫോണിന് വിലക്കില്ല.

RELATED STORIES

Share it
Top