അമേരിക്കന്‍ ക്ലബ്ബ് വിട്ട് ജോസു; ബ്ലാസ്‌റ്റേഴ്‌സിലേക്ക് മടങ്ങി വരാന്‍ സാധ്യത?കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ സൂപ്പര്‍ താരം ജോസു അമേരിക്കന്‍ ക്ലബ്ബായ എഫ് സി സിന്‍സിനാറ്റിയുമായുള്ള കരാര്‍ അവസാനിപ്പിച്ചു. ജോസു തന്റെ ട്വിറ്ററിലൂടെയാണ് ക്ലബ്ബ് വിടുന്ന കാര്യം ആരാധകരെ അറിയിച്ചത്. ഇതോടെ അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയിലേക്ക് ജോസു തിരിച്ചെത്താനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്.
2017ലാണ് യുഎസ് മേജര്‍ സോക്കര്‍ ലീഗിലെ സിന്‍സിനാറ്റിയുമായി ജോസു കരാറിലെത്തിയത്. സിന്‍സിനാറ്റി എഫ് സിക്കുവേണ്ടി 15 മല്‍സരങ്ങള്‍ കളിച്ച ജോസു ഒരു ഗോളും മൂന്ന് അസിസ്റ്റുകളും നേടിട്ടുണ്ട്. 2018 പകുതിവരെ ക്ലബ്ബുമായി കരാറുണ്ടങ്കിലും മാനേജ്‌മെന്റുമായി തിരുമാനിച്ച് ക്ലബ്ബ് വിടുകയായിരുന്നു.
2009 ല്‍ ബാഴ്‌സലോണയുടെ അക്കാദമിയായ ലാ മാസിയില്‍ കളിച്ചുതുടങ്ങിയ ജോസു 2015 ലാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തുന്നത്. ആദ്യ സീസണ്‍ മുതല്‍ക്കേ തന്നെ ആരാധകരുടെ ഇഷ്ട താരമായി മാറിയ ജോസു കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി 25 മല്‍സരങ്ങളിലാണ് ബൂട്ടണിഞ്ഞത്.2016 സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയപ്പോള്‍ ജോസുവിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.

RELATED STORIES

Share it
Top