അമേത്തിയില്‍ റോഡ് ഉദ്ഘാടനത്തിന് രാഹുലിന് ബിജെപി വിലക്ക്

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ തന്റെ മണ്ഡലമായ അമേത്തിയിലെ റോഡ് ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിലക്കി ബിജെപി. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോചന പ്രകാരം 3.5 കോടി ചെലവില്‍ നിര്‍മിച്ച 5.5 കിമീ പാത ഉദ്ഘാടനം ചെയ്യുന്നതിന് എതിരായാണ് പ്രതിഷേധവുമായി ബിജെപി ജില്ലാ ഘടകം രംഗത്തെതിയത്. ചടങ്ങിനെതിരേ പരാതി ഉയര്‍ന്നതോട അമേത്തി ജില്ലാ ഭരണകൂടം ചടങ്ങിന് അനുമതി നിഷേധിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, പാത നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നും, പാത തന്റെ അക്കൗണ്ടില്‍ ചേര്‍ക്കാനുള്ള ശ്രമമാണ് രാഹുല്‍ നടത്തുന്നതെന്നാരോപിച്ചാണ് ബിജെപി ജില്ലാ പ്രസിഡന്റ് രംഗത്തെത്തിയത്. അതേസമയം,  രാഹുല്‍ പദ്ധതി ഉദ്ഘാടനം ചെയ്യാനല്ല  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തനാണ് എത്തിയതെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.

RELATED STORIES

Share it
Top