അമിത വൈദ്യുത പ്രവാഹം; ഉപകരണങ്ങള്‍ നശിച്ചു

പേരാമ്പ്ര: ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്തിലെ മുടിയന്‍ ചാല്‍ മേഖലയില്‍ അമിത വൈദ്യുതി പ്രവാഹമെത്തി വീടുകളിലെ ഉപകരണങ്ങള്‍ക്കു വ്യാപകമായി തകരാര്‍. ഇന്നലെ രാവിടെ ആറു മണിയോടെയാണു സംഭവം. ടിവി, ഫ്രിഡ്ജ്, ബള്‍ബുകള്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജറൂകള്‍ തുടങ്ങിയവയെല്ലാം നശിച്ചു.
കുഴുപ്പില്‍ ടോമി, മേയന മീത്തല്‍ ഷിജു, ചേരോലിക്കല്‍ ജോണ്‍, ഭഗവതിക്കണ്ടി ചന്ദ്രന്‍, മുണ്ടിയാംപറമ്പില്‍ വിജയന്‍, കല്ലിട്ട നടക്കല്‍ രവി, കുഴുപ്പില്‍ സേവ്യര്‍, മേയന മീത്തല്‍ ഷിജീഷ് തുടങ്ങിയവര്‍ക്കാണു നഷ്ടം സംഭവിച്ചത്. മേഖലയിലെ ട്രാന്‍സ്‌ഫോര്‍മറില്‍ പൂച്ച കയറി ഷോര്‍ട്ടായതാണു പ്രശ്‌ന കാരണമെന്നാണു ചക്കിട്ടപാറ സെക്ഷന്‍ ഓഫീസില്‍ നിന്നു അന്വേഷണത്തില്‍ മറുപടി ലഭിച്ചത്. നാശം സംഭവിച്ചവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കണമെന്നു ആവശ്യമുയരുന്നുണ്ട്.

RELATED STORIES

Share it
Top