അമിത കണ്ണീര്‍ വാതകപ്രയോഗം; ഫലസ്തീനികളെ ഗുരുതരമായി ബാധിക്കുന്നു

വെസ്റ്റ്ബാങ്ക്: ഇസ്രായേല്‍ സൈന്യത്തിന്റെ അനിയന്ത്രിതമായ കണ്ണീര്‍വാതക പ്രയോഗം വെസ്റ്റ്് ബാങ്കിലെ ഫലസ്തീനികളെ ഗുരുതരമായി ബാധിക്കുന്നതായി റിപോര്‍ട്ട്. ഇത് അഭയാര്‍ഥികളുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍ പ്രായമായവര്‍ എന്നിവരില്‍ വിനാശകരമായ പ്രതിഫലനം ഉണ്ടാക്കുന്നതായും കാലഫോര്‍ണിയ യൂനിവേഴ്‌സിറ്റി ഹ്യൂമന്‍ റൈറ്റ്‌സ് സെന്റര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ കണ്ണീര്‍വാതകം പ്രയോഗിക്കുന്ന സ്ഥലമാണ് അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ അയ്ദ അഭയാര്‍ഥി ക്യാംപ്. യാതൊരുവിധ പ്രകോപനവും ഇല്ലെങ്കിലും സൈന്യം ഇവിടെ തുടര്‍ച്ചയായി വ്യാപകമായ രീതിയില്‍ കണ്ണീര്‍വാതകം പ്രയോഗിക്കുന്നുണ്ടെന്നും കാലഫോര്‍ണിയ യൂനിവേഴ്‌സിറ്റി ഹ്യൂമന്‍ റൈറ്റ്‌സ് സെന്റര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
200ലധികം പേര്‍ താമസിക്കുന്ന ക്യാംപിലെ മുഴുവന്‍ പേരെയും ബാധിക്കുന്ന തരത്തിലാണ് സൈന്യം കണ്ണീര്‍വാതകം പ്രയോഗിക്കുന്നത്. വീടുകള്‍ക്കകത്തേക്കും ടിയര്‍ ഗ്യാസ് കടന്നുവരാറുണ്ടെന്ന് ക്യാംപിലെ 84 ശതമാനം താമസക്കാരും പായുന്നു. ഇസ്രായേല്‍ സൈന്യവും ഫലസ്തീനികളും തമ്മില്‍ തുടര്‍ച്ചയായി ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് അയ്ദ അഭയാര്‍ഥി ക്യാംപ്.

RELATED STORIES

Share it
Top