അമിത് ഷാ നാളെ കേരളത്തില്‍തിരുവനന്തപുരം: പൊതു തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും. രാവിലെ 11ന് വിമാനത്താവളത്തില്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. 12 മുതല്‍ മുന്നു വരെ സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും. 3.30 മുതല്‍ 4.30 വരെ പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെ സംയുക്ത യോഗത്തില്‍ സംബന്ധിക്കും. ഹോട്ടല്‍ അപ്പോളോ ഡിമോറയിലാണ് ഇരു യോഗങ്ങളും. 5 മുതല്‍ 6 വരെ തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര പാര്‍ലമെന്റ് മണ്ഡലങ്ങളിലെ  ഇന്‍ചാര്‍ജുമാരുടെ കണ്‍വെന്‍ഷന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇടപ്പഴഞ്ഞി ആര്‍ഡിആര്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം. രാത്രി 9ന് ലക്ഷദ്വീപിലെ പാര്‍ട്ടി നേതാക്കളുമായി ദേശീയ അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തും. തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് യോഗം. നാലിന് രാവിലെ അദ്ദേഹം ദല്‍ഹിക്ക് മടങ്ങും. ദേശീയ സഹ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി മുരളീധര്‍ റാവു, ദേശീയ സെക്രട്ടറി എച്ച് രാജ, നളിന്‍ കുമാര്‍ കട്ടീല്‍ എംപി യോഗങ്ങളില്‍ പങ്കെടുക്കും.

RELATED STORIES

Share it
Top