അമിത് ഷായുടെ വിടുവായിത്തം കേരളം പുച്ഛിച്ചു തള്ളും: എസ്ഡിപിഐ

കോഴിക്കോട്: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പേ ആദ്യ യാത്രക്കാരനായി പരിഹാസ്യനായ അമിത് ഷായുടെ വിടുവായിത്തം കേരള ജനത പുച്ഛിച്ചുതള്ളുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാന്‍ മടിക്കില്ലെന്ന അമിത് ഷായുടെ പ്രസ്താവന കേരള ജനതയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്. രാജ്യം ഭരിക്കുന്നവര്‍ നിയമവാഴ്ചയെ പരസ്യമായി അപഹസിക്കുന്നത് ജനാധിപത്യത്തിന്റെ തകര്‍ച്ചയേയാണ് സൂചിപ്പിക്കുന്നത്. കോടതിയെയും ജഡ്ജിമാരെയും ഭീഷണിപ്പെടുത്തിയ അമിത് ഷാക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം. ഭരണഘടനാ സംരക്ഷണത്തിനു വേണ്ടി ശക്തമായ പോരാട്ടവുമായി പാര്‍ട്ടി മുന്നോട്ടു പോവുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top