അമിതാഭ് ബച്ചന്‍ മാര്‍ച്ച് 25ന് ഖത്തറില്‍

ദോഹ: ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഈ മാസം 25ന് ഖത്തറിലെത്തും. കല്യാണ്‍ ജ്വല്ലറിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഖത്തറിലെത്തുന്നത്. ബച്ചനോടൊപ്പം മലയാള നടി മഞ്ജു വാര്യര്‍, തമിഴ് സിനിമാ താരം പ്രഭു, തെലുങ്ക് താരം നാഗാര്‍ജുന എന്നിവരും ഉദ്ഘാടന ചടങ്ങിനെത്തുമെന്നാണ് അറിയുന്നത്. ഗറാഫ, റയ്യാന്‍, ഏഷ്യന്‍ വില്ലേജ്, അബൂഹമൂര്‍, ബര്‍വ വില്ലേജ്, അല്‍ഖോര്‍ എന്നിവിടങ്ങളിലായി ഒരേ സമയം ഏഴ് ബ്രാഞ്ചുകളാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് ഖത്തറില്‍ തുറക്കുന്നത്. ദുബയിലെ പരിപാടിക്ക് ശേഷമാണ് ബച്ചന്‍ ദോഹയിലെത്തുന്നത്. ദുബയില്‍ നടക്കുന്ന ടൈംസ് ഓഫ് ഇന്ത്യ ഫിലിം അവാര്‍ഡ്‌സില്‍ ബച്ചനൊപ്പം ഷാറൂഖ് ഖാന്‍, കരീന കപൂര്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.

RELATED STORIES

Share it
Top