അമിതവേഗം ചോദ്യംചെയ്ത യുവാവിന് ഏഴംഗസംഘത്തിന്റെ ക്രൂരമര്‍ദനം

അരൂക്കുറ്റി: അമിതവേഗതയെ ചോദ്യംചെയ്ത യുവാവിന് ഏഴംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. അരൂക്കുറ്റി കൊമ്പനാമുറി ഫാത്തിമ മന്‍സിലില്‍ ഫസലുദ്ധീന്‍(35)നെയാണ് ഏഴംഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്.
ഞായറാഴ്ച വൈകുംന്നേരം കൊമ്പനാമുറി ജങ്ഷനില്‍ സുഹൃത്തുമൊത്ത് നില്‍ക്കുകയായിരുന്ന ഫസലുദ്ധീന്റെ മുന്നിലൂടെ ബൈക്കില്‍ പാഞ്ഞുപോയ  രണ്ടു യുവാക്കളോട് വേഗതകുറച്ച് പോകുവാന്‍ ആവശ്യപ്പെടുകയായിരുന്നു.ഇത് ഇഷ്ട്ടപ്പെടാതിരുന്ന ബൈക്ക് യാത്രക്കാര്‍ ഫസലുദ്ധീനുനേരെ തിരിയുകയും ഭീഷണിമുഴക്കുകയും ചെയ്തു. ശേഷം, മൂന്ന് മണിയോടെ ഫസലുദ്ധീന്റെ വീട്ടിലെത്തി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.15 പേരടങ്ങുന്നസംഘം വീട്ടില്‍ അതിക്രമിച്ച് കയറുകയും ഏഴംഗ സംഘം തന്നെ നിലത്ത് വലിച്ചിഴച്ച് അക്രമിക്കുകയായിരുന്നുവെന്ന് ഫസലുദ്ധീന്‍ പോലീസിനോട് പറഞ്ഞു.
ഭാര്യയെയും പിഞ്ചുകുഞ്ഞിനേയും തട്ടിനിലത്തിടുകയും ചെയ്തു. മര്‍ദ്ദനം 20 മിനിറ്റോളം നീണ്ടു. സംഭവം അറിഞ്ഞു എത്തിയ പ്രദേശവാസികളും മറ്റും ചേര്‍ന്ന് അരൂക്കുറ്റി ഗവ.ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് തുറവൂരിലേക്കും അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.പൂച്ചാക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top