അമലിന് താല്‍പര്യം ഐഐടി

കോട്ടയം: കേരള എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അമലിന് താല്‍പര്യം ഐഐടി. ഫിസിക്‌സിനോട് കമ്പമുള്ള തനിക്ക് മുംബൈ ഐഐടിയില്‍ നിന്നു ഗവേഷണത്തിലൂന്നിയ എന്‍ജിനീയറിങ് ഫിസിക്‌സില്‍ തുടര്‍പഠനം നടത്താനാണു താല്‍പര്യമെന്ന് അമല്‍ പറഞ്ഞു. കോട്ടയം കുറുപ്പന്തറ പുല്ലന്‍കുന്നേല്‍ പ്രഫ. മാത്യു ജോസഫിന്റെയും ജാന്‍സിയുടെ മകനായ അമല്‍ 600ല്‍ 565 മാര്‍ക്ക് കരസ്ഥമാക്കിയാണ് ഒന്നാമതെത്തിയത്. 10ാം ക്ലാസ് വരെ ഒമാനിലെ ഇബ്ര ഇന്ത്യന്‍ സ്‌കൂളില്‍ സിബിഎസ്ഇ സിലബസിലാണ് അമല്‍ പഠിച്ചിരുന്നത്. കോട്ടയം മാന്നാനം കെഇ സ്‌കൂളില്‍ നിന്നാണ് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസോടെ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. ജെഇഇ അഡ്വാന്‍സ്ഡ് ദേശീയതലത്തില്‍ 85ാം റാങ്കും കേരളത്തില്‍ ഉയര്‍ന്ന മാര്‍ക്കും നേടി.

RELATED STORIES

Share it
Top