അമര്‍നാഥ് തീര്‍ത്ഥാടകരെ സ്വാഗതം ചെയ്ത് ഹിസ്ബുല്‍ മുജാഹിദീന്‍

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടകര്‍ തങ്ങളുടെ ലക്ഷ്യമല്ലെന്നും മറിച്ച് അതിഥികളാണെന്നും പ്രഖ്യാപിച്ച് ഹിസ്ബുല്‍ മുജാഹിദീന്റെ വീഡിയോ സന്ദേശം. ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥാടന യാത്രയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് തീര്‍ത്ഥാടകരെ സ്വാഗതം ചെയ്തുള്ള സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിങ്ങള്‍ തങ്ങളുടെ അതിഥികളാണെന്നും സുരക്ഷയുടെ ആവശ്യമില്ലെന്നും ആക്രമിക്കാന്‍ പദ്ധതിയില്ലെന്നും അറിയിക്കുന്ന 15 മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശമാണ് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ റിയാസ് അഹ്മദ് നായിക്കിന്റേതായി പുറത്തുവന്നത്.
അമര്‍നാഥ് യാത്രക്കാര്‍ക്കു നേരെ ആക്രമം നടത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെയാണ് രഹസ്യാന്വേഷണ റിപോര്‍ട്ട് തള്ളിക്കൊണ്ടുള്ള ശബ്ദസന്ദേശം പുറത്തുവന്നത്.
തീര്‍ത്ഥാടകര്‍ അവരുടെ മതപരമായ ബാധ്യത നിറവേറ്റാനാണ് വരുന്നത്. ഇത്തരക്കാര്‍ക്കെതിരേ ഞങ്ങള്‍ മുന്‍കാലത്തും ആക്രമം നടത്തിയിട്ടില്ല. ഞങ്ങളുടെ പോരാട്ടം തീര്‍ത്ഥാടകര്‍ക്കെതിരെയല്ല. മറിച്ച് സാധാരണ ക്കാര്‍ക്കെതിരേ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെയാണെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top