അമരമ്പലം ഗ്രാമപ്പഞ്ചായത്തില്‍ യുഡിഎഫില്‍ പ്രതിസന്ധി

നിലമ്പൂര്‍: പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനിരിക്കേ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ ടി പി ഹംസ കോണ്‍ഗ്രസ് പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ രാജിവച്ചതായി പ്രഖ്യാപിച്ചു. ഇതോടെ യുഡിഎഫില്‍ പ്രതിസന്ധി രൂക്ഷമായി. പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ദീര്‍ഘകാലമായി വാര്‍ഡ് പ്രസിഡന്റുമാണ് ടി പി ഹംസ. തന്നെ വോട്ടു ചെയ്ത് തിരഞ്ഞെടുത്തവര്‍ക്ക് അര്‍ഹതപ്പെട്ട വികസന പ്രവര്‍ത്തനം നല്‍കുന്നതില്‍ നിലവിലെ പഞ്ചായത്തു ഭരണസമിതിയില്‍ പരിമിതികളുണ്ടെന്ന് ഹംസ പറഞ്ഞു. കോണ്‍ഗ്രസ്സിനോടു വെറുപ്പില്ല, പാര്‍ട്ടിയെ കൊണ്ടുനടക്കുന്നവരോടാണ് എതിര്‍പ്പുള്ളത്. തനിക്കു വോട്ട് ചെയ്ത ആളുകള്‍ ആവശ്യപ്പെട്ടാല്‍ പഞ്ചായത്ത് അംഗത്വവും രാജിവയ്്ക്കുമെന്നും ഹംസ പറഞ്ഞു. എംഎല്‍എ പി വി അന്‍വറിനോടും പഞ്ചായത്തിലെ സിപിഎം അംഗങ്ങളോടും സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളോടും ഒപ്പമാണ് ടി പി ഹംസ എത്തിയത്.
പോത്തുകല്‍ ഗ്രാമപ്പഞ്ചായത്തില്‍ യുഡിഎഫ് അംഗത്തെ കൂറുമാറ്റി ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു. ഇതിനിടെയാണ് കൂനിന്മേല്‍ കുരുവെന്ന രൂപത്തില്‍ അമരമ്പലം പഞ്ചായത്തിലും യുഡിഎഫിന് തിരച്ചടി നേരിടുന്നത്.

RELATED STORIES

Share it
Top