അഭ്യൂഹങ്ങള്‍ക്ക് വിരാമം; എംബാപ്പെ റയലിലേക്കില്ലമാഡ്രിഡ്: ലോകകപ്പിലെ ഫ്രഞ്ച് സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പെ റയലിലേക്കില്ല. പിഎസ്ജി താരവുമായി റയല്‍ മാഡ്രിഡ് കരാറിലെത്തിയിട്ടില്ലെന്ന് ടീം അധികൃതര്‍ വെളിപ്പെടുത്തിയതോടെയാണ് താരം റയലിന് വേണ്ടി ബൂട്ടണിയില്ലെന്ന് ഉറപ്പിച്ചത്. താരം റയലിലേക്ക് കൂടുമാറുമെന്ന ഫുട്‌ബോള്‍ ലോകത്ത് ഉയര്‍ന്നു വന്ന അഭ്യൂഹം നിഷേധിച്ച് കൊണ്ട് സ്പാനിഷ് ടീം റയല്‍ മാഡ്രിഡ് രംഗത്ത് വരികയായിരുന്നു. എംബാപ്പെയുമായി തങ്ങള്‍ ഒരുവിധത്തിലുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ മുഴുവന്‍ കെട്ടുകഥകള്‍ മാത്രമാണെന്നും റയല്‍ മാഡ്രിഡ് അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top