അഭിഷേക് സിങ്‌വിയെ തൃണമൂല്‍ പിന്തുണയ്ക്കുമെന്ന് മമത

കൊല്‍ക്കത്ത: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ മമതാ ബാനര്‍ജി. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ നാല് തൃണമൂല്‍ സ്ഥാനാര്‍ഥികളുടെ പേരുകള്‍ മമത പ്രഖ്യാപിച്ചു. അഞ്ചാമത്തെ സീറ്റില്‍ സിങ്‌വിക്ക് പാര്‍ട്ടി പിന്തുണ നല്‍കും.
അഭിഷേക് മനു സിങ്‌വിയും കപില്‍ സിബലും തൃണമൂലിനു വേണ്ടി ധാരാളം കേസുകള്‍ വാദിച്ചിട്ടുണ്ട്. സിങ്‌വിക്ക് പിന്തുണ നല്‍കണമെന്ന അഭ്യര്‍ഥന പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. എന്നാല്‍, പശ്ചിമബംഗാളില്‍ സിങ്‌വി സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നാദിമുല്‍ ഹഖ്, സുഭാഷ് ചക്രവര്‍ത്തി, അബിര്‍ ബിശ്വാസ്, ഡോ. സന്‍തുനു സെന്‍ എന്നിവരാണ് തൃണമൂല്‍ സ്ഥാനാര്‍ഥികള്‍. ഏപ്രില്‍ രണ്ടിന് കുനാല്‍ ഘോഷ്, ബിബേക് ഗുപ്ത, നാദിമുല്‍ ഹഖ്, തപന്‍ സെന്‍ എന്നിവരുടെ കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് ആവശ്യമായി വരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് രാജ്യസഭാംഗത്വം രാജിവച്ചിരുന്നു.

RELATED STORIES

Share it
Top