അഭിലാഷ് ടോമി സുഖംപ്രാപിക്കുന്നു

കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടയില്‍ നടുക്കടലില്‍ പായ്‌വഞ്ചി തകര്‍ന്ന് പരിക്കേറ്റ മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമി സുഖംപ്രാപിക്കുന്നതായി നാവികസേനാ അധികൃതര്‍ അറിയിച്ചു. അഭിലാഷ് ടോമിയുമായി നാവികസേനാ വൈസ് അഡ്മിറല്‍ പി അജിത്കുമാര്‍ ഇന്നലെ ഫോണില്‍ ബന്ധപ്പെട്ട് സുഖവിവരങ്ങള്‍ അേന്വഷിച്ചു.
ആംസ്റ്റര്‍ഡാം ദ്വീപില്‍ ചികില്‍സയില്‍ കഴിയുന്ന അഭിലാഷ് ടോമി സുഖംപ്രാപിച്ചുവരുകയാണ്. അദ്ദേഹത്തിനു സംസാരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ട്. ഫ്രാന്‍സിന്റെ നിയന്ത്രണത്തിലുള്ള ഫ്രഞ്ച് കോളനിയാണ് ആംസ്റ്റര്‍ഡാം ദ്വീപ്. ഇവിടത്തെ ഏക ആശുപത്രിയിലാണ് അഭിലാഷ് ടോമിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഫ്രഞ്ച് മല്‍സ്യബന്ധനയാനമായ ഓസിരിസില്‍ ചൊവ്വാഴ്ച രാവിലെയാണ് ആംസ്റ്റര്‍ഡാം ദ്വീപില്‍ അഭിലാഷിനെ എത്തിച്ചത്. കടല്‍ അവിശ്വസനീയമാം വിധം ക്ഷോഭിച്ചുവെന്നും നാവിക സേനാംഗമെന്ന നിലയില്‍ തനിക്ക് ലഭിച്ച പരിശീലനമാണ് സഹായകമായതെന്നും അഭിലാഷ് ടോമി പറഞ്ഞതായി നാവിക സേന വക്താവ് അറിയിച്ചു.

RELATED STORIES

Share it
Top