അഭിമന്യു വധം: 26ാം പ്രതി റിമാന്‍ഡില്‍

കൊച്ചി: മഹാരാജാസ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ മുഹമ്മദ് റിഫയെ റിമാന്‍ഡ് ചെയ്തു. കേസില്‍ 26ാം പ്രതിയായ മുഹമ്മദ് റിഫയെ ബംഗളൂരുവില്‍ നിന്നു പിടികൂടിയെന്നാണ് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നത്. കേസിലെ ഒന്നാംപ്രതി മുഹമ്മദ്, അഞ്ചാംപ്രതി ആദില്‍ ബിന്‍ സലീം, ഷാനവാസ് എന്നിവരെ പോലിസ് കസ്റ്റഡിയില്‍ ചോദ്യംചെയ്ത ശേഷം തിരികെ കോടതിയില്‍ ഹാജരാക്കി. ഇവരെ വീണ്ടും റിമാന്‍ഡ് ചെയ്തു. കേസിലെ 23ാം പ്രതി ഫസലുദ്ദീനെ കോടതി ആഗസ്ത് ഒന്നുവരെ ഇന്നലെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞദിവസം  ആറാംപ്രതി പി എച്ച് സനീഷിനെയും കോടതി ആഗസ്ത് 10 വരെ റിമാന്‍ഡ് ചെയ്തിരുന്നു.

RELATED STORIES

Share it
Top