അഭിമന്യു വധം: രണ്ടുപ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: അഭിമന്യു വധക്കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ റിമാന്‍ഡിലായിരുന്ന രണ്ടുപേരെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. ഒന്നാംപ്രതി ജെ ഐ മുഹമ്മദ്, ആദില്‍ എന്നിവരെയാണ് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി എട്ടു ദിവസത്തേക്കു പോലിസ് കസ്റ്റഡിയില്‍ വിട്ടത്. തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി ഇവരെ 10 ദിവസത്തേക്കു കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു പോലിസ് അപേക്ഷ നല്‍കിയിരുന്നു. സംഭവദിവസം അക്രമിസംഘത്തെ കോളജിലേക്കു വിളിച്ചുവരുത്തിയതും അഭിമന്യുവിനെ കൊലയാളി സംഘത്തിനു കാട്ടിക്കൊടുത്തതും മുഹമ്മദാണെന്നാണു പോലിസ് ഭാഷ്യം.

RELATED STORIES

Share it
Top