അഭിമന്യു വധം: മൂന്നുപേരെ വീണ്ടും റിമാന്‍ഡ് ചെയ്തു

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ് ഐ പ്രവര്‍ത്തകനായ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്നു പേരെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. അഞ്ച് ദിവസത്തെ കസ്റ്റഡിയിലെ ചോദ്യംചെയ്യലിന് ശേഷം ഹാജരാക്കിയ ബിലാല്‍ (19), ഫാറൂഖ്(19),  റിയാസ് (37)എന്നിവരെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം 17 വരെ റിമാന്‍ഡ് ചെയ്തത്. അതേസമയം അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളത്ത് നിന്നും രണ്ടു പേരെക്കൂടി അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. അനൂപ്, നിസാര്‍ എന്നിവരെയാണ് അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്. ഇവര്‍ക്ക് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കാളിത്തമുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

RELATED STORIES

Share it
Top