അഭിമന്യു വധം: പ്രതികളെ റിമാന്‍ഡ് ചെയ്തു

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി എസ്എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റ് മരിച്ച കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. 17 മുതല്‍ 20 വരെ പ്രതികളായ സൈഫുദ്ദീന്‍, നവാസ്, ജിഫ്‌രി, അനസ് എന്നിവരെ പോലിസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷം തിരികെ കോടതിയില്‍ ഹാജരാക്കിയാണ് റിമാ ന്‍ഡ് ചെയ്തത്. ഇവരെ എറണാകുളം ജില്ലാ ജയിലിലേക്ക് അയച്ചു. കേസിലെ ഒന്നാം പ്രതി മുഹമ്മദ്, 25ാം പ്രതി ഷാനവാസ് എന്നിവരെയും റിമാന്‍ ഡ് ചെയ്തു.
മുഹമ്മദിനെ 18നു രാവിലെ 6ന് ആലപ്പുഴ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് പരിസരത്തു വച്ച് അറസ്റ്റ് ചെയ്‌തെന്നാണ് പോലിസ് റിപോര്‍ട്ടില്‍ പറയുന്നത്. ഷാനവാസിനെ കണ്ണൂരില്‍ നിന്നു കസ്റ്റഡിയിലെടുത്ത ശേഷം കഴിഞ്ഞ 17നു രാത്രി 11 മണിക്കു പോലിസ് സ്‌റ്റേഷനില്‍ വച്ച് അറസ്റ്റ് ചെയ്തതായി റിപോര്‍ട്ടില്‍ പറയുന്നു.

RELATED STORIES

Share it
Top