അഭിമന്യു വധം: കെഎസ്‌യു ഉപവസിക്കും

കൊച്ചി: മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റു മരിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ പോലിസ് അന്വേഷണം സമ്പൂര്‍ണ പരാജയമാണ്.
അറസ്റ്റ് ചെയ്തവരൊക്കെ പ്രതികളെ സഹായിച്ചവരാണെന്നാണ് പോലിസ് തന്നെ പറയുന്നത്. സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ പോലിസിനു കഴിഞ്ഞിട്ടില്ല. കേസ് എന്‍ഐഎയോ സിബിഐയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാളെ മഹാരാജാസ് കോളജിനു മുന്നില്‍ കെഎസ്‌യു ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്ന് അഭിജിത്ത് അറിയിച്ചു. എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയം അവസാനിപ്പിച്ചെങ്കില്‍ മാത്രമേ വര്‍ഗീയശക്തികളെ കാംപസുകളില്‍ നിന്ന് തുടച്ചുനീക്കാന്‍ സാധിക്കൂ എന്നും അഭിജിത്ത് പറഞ്ഞു.

RELATED STORIES

Share it
Top