അഭിമന്യു വധം: ഒരാള്‍ കൂടി പിടിയില്‍
MTP Rafeek2018-07-18T12:01:24+05:30

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായതായി സൂചന. മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ഥി മുഹമ്മദാണ് പിടിയിലായത്.
കേസില്‍ ഉള്‍പ്പെട്ട നാലുപേര്‍ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് അറിയുന്നത്. ജില്ലക്കു പുറത്തുനിന്നാണ് മുഹമ്മദ് ഉള്‍പ്പെടെ പിടിയിലായതെന്നാണ് ലഭ്യമായ വിവരം. മുഹമ്മദിനെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.