അഭിമന്യു വധം: ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: മഹാരാജാസിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു വധക്കേസില്‍ സനീഷ് (31) ആണ് അറസ്റ്റിലായത്. എസ്ഡിപിഐ പ്രവര്‍ത്തകനായ സനീഷ് ഹൈക്കോടതി മാര്‍ച്ചുമായി ബന്ധപ്പെട്ടു കഴിഞ്ഞ വര്‍ഷം അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ഒന്നിന് അര്‍ധരാത്രി ഒന്നാംപ്രതി മുഹമ്മദ് വിളിച്ചുവരുത്തിയ സംഘത്തില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു.

RELATED STORIES

Share it
Top