അഭിമന്യു വധം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

കൊച്ചി: മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തില്‍ മാറ്റം. നിലവില്‍ കേസ് അന്വേഷിച്ചിരുന്ന സിഐ അനന്തലാലിനെ പിന്‍വലിച്ചു പകരം സിറ്റി കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് സിറ്റി പോലിസ് കമ്മീഷണര്‍ എസ് ടി സുരേഷിനാണ് അന്വേഷണച്ചുമതല. എന്നാല്‍ അന്വേഷണ സംഘത്തില്‍ അനന്തലാല്‍ തുടരുമെന്നാണു വിവരം. എറണാകുളം റേഞ്ച് ഐജിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണ തലവനെ മാറ്റിയത്.
അതിനിടെ കേസില്‍ പ്രതികളായവര്‍ക്കായുള്ള തിരച്ചില്‍ ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. കേസുമായി നേരിട്ട് ബന്ധമുണ്ടെന്നു കരുതുന്ന നാല് പേരെ മാത്രമാണ് അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. മറ്റുള്ള പ്രതികള്‍ ഇടുക്കി വഴി തമിഴ്‌നാട്ടിലേക്കു കടക്കാനുള്ള സാധ്യതകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. പ്രതികള്‍ക്കായി മൈസൂര്‍, കുടക്, മംഗലാപുരം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

RELATED STORIES

Share it
Top