അഭിമന്യുവിന്റെ കൊലപാതകം : എന്‍.ഐ.എ പ്രാഥമിക വിവരം തേടികൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തക്കുറിച്ച് എന്‍.ഐ.എ പോലീസില്‍ നിന്നും പ്രാഥമിക വിവരം തേടി. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് ഇതു സംബന്ധിച്ച അന്വേഷണം നടത്തുന്നത്. കേസില്‍ തീവ്രവാദ ബന്ധമുണ്ടോയെന്നാണ് എന്‍.ഐ.എ അന്വേഷിക്കുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കേസില്‍ ഗൂഡാലോചനയുണ്ടെന്ന് സൂചനയുള്ളതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രതികള്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് ഡിജിപി അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറലുമായി ഡി.ജി.പി ചര്‍ച്ച നടത്തിയിട്ടുമുണ്ട്.

RELATED STORIES

Share it
Top