അഭിമന്യുവിന്റെ കൊലപാതകം: സാഹചര്യങ്ങള്‍ അന്വേഷിക്കണമെന്ന് മജീദ് ഫൈസിമലപ്പുറം : എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് കൊല്ലപ്പെടാനിടയായ സാഹചര്യങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. മലപ്പുറത്ത് വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകപക്ഷീയമായ ആക്രമണമല്ല മഹാരാജാസിലുണ്ടായതെന്നാണറിയുന്നത്. നൂറിലധികം എസ്എഫ്‌ഐ ക്കാരും ആക്രമണോല്‍സുകരായി അവിടെ സംഘടിച്ചിട്ടുണ്ടായിരുന്നു. അവരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് അഭിമന്യുവിന് കുത്തേറ്റതെന്ന് കേള്‍ക്കുന്നു. അങ്ങിനെയാണെങ്കില്‍ ഏകപക്ഷീയാക്രമണമെന്ന രീതിയില്‍ ഇത് ചര്‍ച്ച ചെയ്യുന്നത് ശരിയല്ല. മഹാരാജാസ് കോളേജ്
എസ്എഫ് ഐ യുടെ ആയുധശേഖര കേന്ദ്രമാണ്. കാമ്പസിനകത്തെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന്  ആയുധ ശേഖരം പിടിക്കപ്പെട്ടപ്പോള്‍ പണിയായുധങ്ങളാണെന്ന് മുഖ്യമന്ത്രി പോലും ന്യായീകരിച്ച സ്ഥിതിയാണുണ്ടായത്.
എസ്ഡിപിഐക്ക് നേരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണ്. കൊലപാതകത്തെയും അക്രമങ്ങളെയും പാര്‍ട്ടി അംഗീകരിക്കില്ല. എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് മേല്‍ കള്ളക്കേസ് ചുമത്തുകയാണെങ്കില്‍ നിയമപരമായും ജനാധിപത്യപരമായും നേരിടും-മജീദ് ഫൈസി വ്യക്തമാക്കി

RELATED STORIES

Share it
Top