അഭിമന്യുവിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഭിമന്യുവിന്റെ കുടുംബത്തിന് വട്ടവടയില്‍ത്തന്നെ സ്ഥലം വാങ്ങി വീട് നിര്‍മിച്ചു നല്‍കും. മാതാപിതാക്കളുടെ സംരക്ഷണത്തിന് ആവശ്യമായ സംവിധാനമൊരുക്കും. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അര്‍ജ്ജുനന്റെയും വിനീതിന്റെയും മുഴുവന്‍ ചികില്‍സാ ചെലവും എറണാകുളം ജില്ലാ കമ്മിറ്റി വഹിക്കും. അഭിനന്ദിന്റെ കുടുംബത്തെ സഹായിക്കുന്നതിനു താല്‍പര്യമുള്ളവര്‍ അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ട് നമ്പറായ 12380200021782, ഐഎഫ്എസ്്‌സി കോഡ് എഫ്ഡിആര്‍എല്‍ 0001238, ഫെഡറല്‍ ബാങ്ക്, എറണാകുളം എംജി റോഡ്, ബ്രാഞ്ചിലേക്ക് സംഭാവനകള്‍ അയച്ചുകൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top