അഭിമന്യുവധം: ഒരാള്‍ കൂടി പിടിയില്‍
kasim kzm2018-07-16T06:56:34+05:30
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ആലുവ സ്വദേശി ആദിലാ (20)ണു പിടിയിലായത്. കൊലപാതകത്തിലും ഗൂഢാലോചനയിലും നേരിട്ടു പങ്കുള്ള കേസിലെ മുഖ്യപ്രതിയാണു ആദിലെന്നു പോലിസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെ പോലിസ് കസ്റ്റഡിയിലെടുത്ത ആദിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ചുവരെഴുതുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ആദില്‍ പ്രത്യേക അന്വേഷണ സംഘത്തിനു നല്കിയ മൊഴി എന്നാണ് വിവരം. അഭിമന്യു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എറണാകുളം, ആലപ്പുഴ ജില്ലകളില്‍ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ പോലിസ് റെയ്ഡ് തുടരുകയാണ്.