അഭിഭാഷകര്‍ക്ക് ചേംബര്‍: ബാര്‍ അസോ. അംഗത്വം വേണം

ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്ക് ചേംബര്‍ അനുവദിക്കുന്നതിന് സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ അംഗത്വം നിര്‍ബന്ധമാണെന്ന വ്യവസ്ഥ കോടതി ശരിവച്ചു. ചേംബറുകള്‍ അനുവദിക്കുന്നതിനുള്ള അപേക്ഷകള്‍ പരിഗണിക്കുന്നത് തുടര്‍ച്ചയായ ഒരു പ്രക്രിയയായിരിക്കണമെന്ന നിര്‍ദേശം അംഗീകരിക്കാന്‍ ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു.
എന്നാല്‍, മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ അത്തരം അപേക്ഷകള്‍ ക്ഷണിക്കുന്നതായി അറിയിപ്പ് നല്‍കണമെന്ന് ബെഞ്ച് നിരീക്ഷിച്ചു. അപേക്ഷകര്‍ ഡല്‍ഹിയില്‍ താമസക്കാരായിരിക്കണമെന്ന നിബന്ധന പുനപ്പരിശോധിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.

RELATED STORIES

Share it
Top