അഭിഭാഷകരെ തടഞ്ഞ സംഭവം: അന്വേഷണ സംഘത്തെ നിയോഗിച്ചു

ന്യൂഡല്‍ഹി: കഠ്‌വ കൂട്ടബലാല്‍സംഗക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ അന്വേഷണസംഘത്തെ അഭിഭാഷകര്‍ തടഞ്ഞ സംഭവം അന്വേഷിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അന്വേഷണസംഘത്തെ നിയോഗിച്ചു. അഞ്ചംഗ സംഘത്തെയാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. വിഷയത്തില്‍ ഈ മാസം 19ന് കൗണ്‍സില്‍ സുപ്രിംകോടതിയില്‍  റിപോര്‍ട്ട് സമര്‍പ്പിക്കും.
സംഭവവുമായി ബന്ധപ്പെട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ജമ്മുകശ്മീര്‍ ബാര്‍ കൗണ്‍സില്‍ എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു. ഈ മാസം 19നു വിഷയത്തില്‍ നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

RELATED STORIES

Share it
Top