അഭിഭാഷകരുടെ സമരം: വിധി റദ്ദാക്കുന്നതിനോട് വിയോജിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: അഭിഭാഷകരെ സമരം ചെയ്യുന്നതില്‍ നിന്നു വിലക്കുന്ന 2002ലെ വിധി റദ്ദാക്കുന്നതിനോടു വിയോജിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ചീഫ് ജസ്റ്റിസിനെ ആദരിക്കുന്ന ചടങ്ങില്‍ വിധി റദ്ദാക്കണമെന്നു ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍കുമാര്‍ മിശ്രയാണ് നിര്‍ദേശം വച്ചത്. എന്നാല്‍ ഇപ്പോള്‍ സമരത്തിന്റെ ആവശ്യമെന്താണെന്നു ചോദിച്ച ചീഫ് ജസ്റ്റിസ് നിര്‍ദേശത്തോട് വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു.
വേദിയിലുണ്ടായിരുന്ന സുപ്രിംകോടതി ജഡ്ജി അരുണ്‍ മിശ്രയും നിര്‍ദേശത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. അഭിഭാഷകര്‍ സമരം ചെയ്യുന്നതു വിലക്കി 2002ലാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്.

RELATED STORIES

Share it
Top