അഭിനയം നിര്‍ത്തി; ഇനി മുഴുസമയം രാഷ്ട്രീയത്തില്‍: കമല്‍ ഹാസന്‍

ബോസ്റ്റണ്‍: താന്‍ ഇനി മുഴുവ ന്‍ സമയവും രാഷ്ട്രീയപ്രവര്‍ത്തനത്തിനായി നീക്കിവയ്ക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്ന് നടന്‍ കമല്‍ ഹാസന്‍. ബോസ്റ്റണിലെ ഹാവഡ് സര്‍വകലാശാലയില്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഹാസന്റെ പ്രഖ്യാപനം.
ഒരു നടന്‍ എന്ന നിലയില്‍ മാത്രം അറിയപ്പെടാന്‍ താല്‍പര്യമില്ലാത്തതിനാലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. തന്റെ രണ്ടു ചിത്രങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. അതിനുശേഷം മറ്റു ചിത്രങ്ങളില്‍ അഭിനയിക്കേണ്ടെന്നാണു തന്റെ തീരുമാനമെന്നും കമല്‍ പറഞ്ഞു.
തന്റെ രാഷ്ട്രീയത്തിന്റെ നിറം കാവിയല്ല, കറുപ്പാണ്. ദ്രാവിഡ സംസ്‌കാരത്തെ സംരക്ഷിക്കുന്നതായിരിക്കും തന്റെ രാഷ്ട്രീയം. വളര്‍ന്നുവരുന്ന ഹിന്ദുവര്‍ഗീയത രാജ്യത്തിന് വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണ്. തന്റെ മരണംപോലും ജനങ്ങളെ സേവിച്ചുകൊണ്ടായിരിക്കും. രാഷ്ട്രീയരംഗത്ത് വലിയ മേല്‍വിലാസമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പൊതുപ്രവര്‍ത്തനരംഗത്ത് തുടരും.
മുഖ്യമന്ത്രിയാവുകയല്ല തന്റെ ലക്ഷ്യമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.


RELATED STORIES

Share it
Top