അഭയാര്‍ഥി പ്രശ്‌നത്തില്‍ ധര്‍ണ; മെര്‍ക്കലിന്റെ പ്രതിസന്ധി നീങ്ങി

ബര്‍ലിന്‍: അഭയാര്‍ഥി പ്രശ്‌നത്തില്‍ സഖ്യകക്ഷിയായ ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂനിയനു (സിഎസ്‌യു)മായി ധാരണയിലെത്തി ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കല്‍ പ്രതിസന്ധിയില്‍ നിന്നു തടിയൂരി. മെര്‍ക്കലിന്റെ അഭയാര്‍ഥി നയത്തില്‍ പ്രതിഷേധിച്ചു സിഎസ്‌യു പ്രതിനിധിയായ ആഭ്യന്തരമന്ത്രി ഹോഴ്സ്റ്റ് സീഹോഫര്‍ രാജിഭീഷണി മുഴക്കിയിരുന്നു.
മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു ജര്‍മനിയിലേക്ക് അഭയാര്‍ഥികള്‍ എത്തുന്നതു തടയാന്‍ ഓസ്ട്രിയന്‍ അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കാന്‍ മെര്‍ക്കല്‍ സിഎസ്‌യുവുമായി ധാരണയിലെത്തി. അഭയാര്‍ഥികളെ തിരിച്ചയക്കുന്നതു വരെ അതിര്‍ത്തിയില്‍ താല്‍ക്കാലിക ഇടത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ധാരണയായിട്ടുണ്ട്.
മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയുവിന്റെ സഖ്യകക്ഷിയായ ക്രിസ്ത്യന്‍ ഡമോക്രാറ്റ്‌സ് (സിഡിയു)ഉം സിഎസ്‌യുവുമായുള്ള മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണു ധാരണയിലെത്തിയത്്. ഗുണകരമായ ധാരണയാണിതെന്ന് മെര്‍ക്കല്‍ പിന്നീട് പ്രതികരിച്ചു.

RELATED STORIES

Share it
Top