അഭയാര്‍ഥികള്‍ക്ക് 500 കിലോ വസ്ത്രവുമായി യുവാക്കള്‍

പള്ളിക്കര: ജാര്‍ഖണ്ഡിലെ അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ വംശജര്‍ക്ക് 500 കിലോ വസ്ത്രവുമായി പള്ളിക്കര തൊട്ടിയിലെ യുവാക്കള്‍ പുറപ്പെട്ടു. അക്കൗണ്ടന്റ് വിദ്യാര്‍ഥിയായ തൊട്ടിയിലെ കെ ഖുസൈമ, എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ മുഹമ്മദ് മുജ്തബ, സവാദ് എന്നിവരാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും യാത്ര തിരിച്ചത്. തൊട്ടിശാഖാ എസ്‌കെഎസ്എസ്എഫിന് കീഴിലാണ് ഇത്രയും വസ്ത്രം ശേഖരിച്ചത്.ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോഴാണ് വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന ജാര്‍ഖണ്ഡിലെ അഭയാര്‍ഥികള്‍ക്ക് വസ്ത്രങ്ങള്‍ ആവശ്യമുണ്ടെന്ന വിവരം ലഭിച്ചത്. ഇതേ തുടര്‍ന്നാണ് പതിനഞ്ചോളം പെട്ടികളില്‍  വസ്ത്രങ്ങളുമായി യുവാക്കള്‍ യാത്ര തിരിച്ചത്. നാലുപേര്‍ അറസ്റ്റില്‍മഞ്ചേശ്വരം: മഡ്ക്ക കളിയിലേര്‍പ്പെട്ട നാലുപേരെ മഞ്ചേശ്വരം പോലിസ് അറസ്റ്റ് ചെയ്തു. കണ്ണാടിപ്പാറയില്‍ നടന്ന റെയ്ഡിലാണ് സുഭാഷ് നഗറിലെ രാജേഷ് (28), വിശ്വനാഥ (37),  ഉദയ (27),  ഖാദര്‍ അബ്ദുല്ല മൊയ്തീന്‍ (36) എന്നിവരെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top