അഭയാര്‍ഥികള്‍ക്ക് മെക്‌സിക്കോയില്‍ താല്‍ക്കാലിക ജോലിക്ക് അനുവാദം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ രജിസ്റ്റര്‍ ചെയ്ത അഭയാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ താല്‍ക്കാലിക ജോലി പെര്‍മിറ്റ് അനുവദിച്ചു.
മധ്യ അമേരിക്കയില്‍ നിന്നും മെക്‌സിക്കോ-യുഎസ് അതിര്‍ത്തി വഴി കുടിയേറ്റക്കാരുടെ ഒഴുക്കാണ്. ഇതിനെതിരേ യുഎസ് കടുത്ത നടപടികള്‍ സ്വീകരിച്ചുവരവെയാണ് അഭയാര്‍ഥികള്‍ക്ക് അനുകൂലമായ മെക്‌സിക്കോയുടെ നടപടി. വര്‍ക് പെര്‍മിറ്റ് കൂടാതെ താല്‍ക്കാലിക ഐഡി കാര്‍ഡുകളും ചികില്‍സാ സൗകര്യങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും മെക്‌സിക്കോ ഒരുക്കിയതായാണു വിവരം.
മെക്‌സിക്കോയില്‍ അഭയാര്‍ഥിയായി സ്ഥിരം താമസത്തിന് ആഗ്രഹിക്കുന്നവര്‍ക്കു മെക്‌സിക്കന്‍ നിയമം അംഗീകരിക്കാനായിട്ടുള്ള ആദ്യ നടപടിയായാണ് ജോലി പെര്‍മിറ്റ് നല്‍കിയതെന്നു മെക്‌സിക്കോ പ്രസിഡന്റ് അറിയിച്ചു.RELATED STORIES

Share it
Top