അഭയക്കേസില്‍ ഫാ.ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിതിരുവനന്തപുരം:  കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയ കേസില്‍ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലെ പ്രത്യേക സി.ബി.ഐ. കോടതി പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി. തെളിവുകളില്ല എന്ന നീരീക്ഷണം ശരിവെച്ചാണ് കോടതി വിധി. അതേസമയം ഒന്നാം പ്രതി ഫാ. തോമസ് എം.കോട്ടൂര്‍, മൂന്നാം പ്രതി  സിസ്റ്റര്‍ സെഫി എന്നിവര്‍ കേസില്‍ വിചാരണ നേരിടണമെന്ന്് ഇവരുടെ വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
കേസിന്റെ വിചാരണ പ്രത്യേക സി.ബി.ഐ. കോടതിയില്‍ മാര്‍ച്ച് 14ന് തുടങ്ങും. അഭയ മരണപ്പെട്ട് 25 വര്‍ഷത്തിനുശേഷമാണ് വിചാരണ തുടങ്ങുന്നത്. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തിയത്.
2008 നവംബര്‍ 18ന് കേസിലെ പ്രതികളെ സി.ബി.ഐ. അറസ്റ്റ് ചെയ്യുകയും തൊട്ടടുത്ത വര്‍ഷം കുറ്റപത്രം നല്‍കുകയും ചെയ്തുവെങ്കിലും വിചാരണ നീളുകയായിരുന്നു.
െ്രെകംബ്രാഞ്ച് കേസ് അട്ടിമറിച്ചെന്നാരോപിച്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തത്.
അന്വേഷണത്തില്‍ സി.ബി.ഐ.ക്ക് ഉണ്ടായ വീഴ്ചയെ വിമര്‍ശിച്ച കോടതി, തെളിവ് നശിപ്പിച്ചതിന് മുന്‍ െ്രെകംബ്രാഞ്ച് എസ്.പി. കെ.ടി. മൈക്കിളിനെ കഴിഞ്ഞമാസം നാലാംപ്രതിയാക്കിയിരുന്നു.

RELATED STORIES

Share it
Top