അഭയകേന്ദ്രത്തിലെ പീഡനം: കേസ് സിബിഐക്ക്

മുസഫര്‍നഗര്‍: ബിഹാറിലെ അഗതിമന്ദിരത്തില്‍ അന്തേവാസികളായ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സിബിഐ അന്വേഷണം നടത്തണമെന്നും കാണിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
പ്രതിപക്ഷ കക്ഷികള്‍ വിഷയം സര്‍ക്കാരിനെതിരെയുള്ള പ്രചാരണായുധമാക്കിയ സന്ദര്‍ഭത്തിലാണ് സര്‍ക്കാരിന്റെ നടപടി. അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറുമായി അടുത്ത ബന്ധമുള്ളവരാണെന്നു നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു.

RELATED STORIES

Share it
Top