അഭയകേന്ദ്രത്തിലെ പീഡനം: പുതിയ അന്വേഷണസംഘം വേണ്ട

ന്യൂഡല്‍ഹി: മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ ലൈംഗികപീഡനവുമായി ബന്ധപ്പെട്ട കേസില്‍ പുതിയ അന്വേഷണസംഘത്തെ നിയമിക്കാന്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കിയ പട്‌ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ആഗസ്ത് 29നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഈ ഘട്ടത്തില്‍ സിബിഐ സംഘത്തെ മാറ്റുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതു വരെ കേസ് മാറ്റിവയ്ക്കാന്‍ പട്‌ന ഹൈക്കോടതിക്ക് ബെഞ്ച് നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ സ്ഥിതിവിവര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കേസില്‍ വ്യാഴാഴ്ച തുടര്‍വാദം കേള്‍ക്കും.

RELATED STORIES

Share it
Top