അബ്രാഹ്മണ മേല്‍ശാന്തിക്കെതിരേയുളള നീക്കത്തില്‍ പ്രതിഷേധം

കൊല്ലം: കരുനാഗപ്പളളി പുലിയന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അബ്രാഹ്മണമേല്‍ശാന്തിക്കെതിരേ ക്ഷേത്രോപദേശക സമിതിയിലെ ഒരു വിഭാഗത്തിന്റെ നിലപാടിനെതിരേ വിവിധ സാമൂഹിക സംഘടനാപ്രവര്‍ത്തകര്‍ ക്ഷേത്രത്തിലെത്തി പ്രതിഷേധിച്ചു.നവോഥാന ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമുളള കരുനാഗപ്പളളിയുടെ മണ്ണില്‍ ജാതിവിവേചനമനുവദിക്കില്ലെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ പറഞ്ഞു. ക്ഷേത്രം മേല്‍ശാന്തിയായ അശോകന് ക്ഷേത്രത്തില്‍ തന്നെ തുടര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും അത് മാനിക്കാതെ അശോകനെതിരേ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ ചെറുത്തുനില്‍പ്പുണ്ടാകുമെന്ന് എസ്എന്‍ഡിപി കരുനാഗപ്പള്ളി യൂനിയന്‍ സെക്രട്ടറി എ സോമരാജനും പ്രസിഡന്റ് കെ സുശീലനും പറഞ്ഞു. സംവരണ സംരക്ഷണ ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എസ് പ്രഹ്ലാദന്‍, വിജയന്‍പിള്ള സംസാരിച്ചു.

RELATED STORIES

Share it
Top