അബ്ദുല്‍ സത്താര്‍ സ്മാരക ഫുട്ബോള്‍; ഡയനാമോസ്, യൂത്ത് ഇന്ത്യ, അറഫാ, എഫ്എസ്എന്‍ സെമിയില്‍ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ സോക്കര്‍ കൂട്ടായ്മ സംഘടിപ്പിക്കുന്ന അഫ്താബ് ഫുഡ്‌സ് അബ്ദുല്‍ സത്താര്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ അവസാനിച്ചു. ദല്ല എഫ്‌സിയെ 3-1ന് അറഫാ റെസ്റ്റോറന്റ് ദമ്മാമും ഫോര്‍സാ ജലവിയെ 6-3ന് എഫ്എസ്എന്‍ ട്രാവല്‍സും ഫ്രണ്ട്‌സ് ഖത്വീഫിനെ 2-1ന് ഡൈനാമോസ് ഇരിക്കൂറും കന്യാകുമാരി ഫ്‌സിയെ ടൈംബ്രേക്കറില്‍ 4-3ന് തോല്‍പിച്ച് യൂത്ത് ഇന്ത്യയും സെമിയില്‍ കടന്നു. മികച്ച കളിക്കാരായി അബു (അറഫ), സുഹൈര്‍ (എഫ്എസ്എന്‍), മുഹമ്മദ് അലി (യൂത്ത് ഇന്ത്യ), സനൂജ് (ഡയനാമോസ്) തിരഞ്ഞെടുത്തു. റഫീഖ്, റസല്‍ ചുണ്ടക്കാടന്‍, സിദ്ദീഖ് കണ്ണൂര്‍, ഫ്രാങ്കോ, സുബൈര്‍ ചെമ്മാട്, അഷ്റഫ്, അഷ്റഫ് അലി മേലാറ്റുര്‍, ദീപക് പട്ടാമ്പി ഉപഹാരങ്ങള്‍ സമ്മാനിച്ചു. സെമിയില്‍ യൂത്ത് ഇന്ത്യ, ഡയനാമോസിനെയും അറഫ, എഫ്എസ്എന്നിനെയും നേരിടും. കലാശപ്പോരാട്ടത്തിന് മുമ്പായി ദമ്മാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്റെ ദമ്മാം, ഖോബാര്‍ വെറ്ററന്‍സ് ടീമുകളുടെ പ്രദര്‍ശന മല്‍സരം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

RELATED STORIES

Share it
Top