അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ അന്തരിച്ചു

മലപ്പുറം: കേരള സുന്നി ജമാഅത്ത് സംസ്ഥാന പ്രസിഡന്റും കേരള സംസ്ഥാന ജംഇയത്തുല്‍ ഉലമ സെക്രട്ടറിയുമായ അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ (60) അന്തരിച്ചു.
ഇന്നലെ വൈകീട്ട് ഏഴുമണിയോടെ മലപ്പുറം പട്ടര്‍ക്കടവിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്ഥാന മതവിദ്യാഭ്യാസ ബോര്‍ഡ് ഖജാഞ്ചിയായിരുന്നു. മഞ്ചേരി ദാറുസുന്ന ഇസ്‌ലാമിക് സെന്റര്‍, പാണ്ടിക്കാട് നൂറുല്‍ ബയാന്‍ ഇസ്‌ലാമിക് സെന്റര്‍, കോതമംഗലം മജ്‌ലിസുന്നൂര്‍, ചെറുപ്പുളശ്ശേരി നൂര്‍മദീന എന്നീ സ്ഥാപനങ്ങളുടെ മോറല്‍ എജ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനംവഹിച്ചിരുന്നു.
വണ്ടൂര്‍ ജാമിഅ വഹബിയ്യ അറബിക് കോളജ് മാനേജിങ് കമ്മിറ്റി പ്രസിഡന്റായിരുന്നു. വലിയപറമ്പ് ഖഹാനിയ്യ ജുമാമസ്ജിദ് ഖാദിയും മുദരിസുമായി സേവനംചെയ്തുവരികയായിരുന്നു. മയ്യത്ത് നമസ്‌കാരം രാവിലെ 10ന് പട്ടര്‍ക്കടവ് ജുമാമസ്ജിദിലും 11 മണിക്ക് വലിയപറമ്പ് ജുമാമസ്ജിദിലും നടക്കും. ഭാര്യ സഫിയ ബീവി.

RELATED STORIES

Share it
Top