അബ്ദുല്‍ അലി മാസ്റ്ററുടെ ലോകകപ്പ് മാതൃകയ്ക്ക് അംഗീകാരം

മലപ്പുറം: തൃപ്പനച്ചി എയുപി സ്‌കൂള്‍ സാമൂഹിക ശാസ്ത്രാധ്യാപകന്‍ എം സി അബ്ദുല്‍ അലിക്ക് ഇന്ത്യാ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരം. അബ്ദുല്‍ അലിയും സുഹൃത്തും കൂടി 200 മില്ലി ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത വേള്‍ഡ് കപ്പിന്റെ മാതൃകയാണ് ഹരിയാനയിലെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നു ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്നാണ് അബ്ദുല്‍ അലിക്ക് അംഗീകാരം ലഭിക്കുന്നത്. കോയമ്പത്തൂരില്‍നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അവസാന പത്തുപേരില്‍ ഒരാളാവാന്‍ ഈ തൃപ്പനച്ചിക്കാരന് അവസരം ലഭിച്ചത്. അബ്ദുല്‍ അലി മാസ്റ്ററുടെ ഹോം മ്യൂസിയവും ഏറ്റവും ചെറിയ വേള്‍ഡ് കപ്പ് മാതൃകയും വിവിധ മാധ്യമങ്ങളിലൂടെ നേരത്തെ ശ്രദ്ധേയമായിരുന്നു.

RELATED STORIES

Share it
Top