അബ്ദുല്‍സലാം വധം : എട്ട് പേര്‍ക്കെതിരേ കേസ്‌



കുമ്പള: കാസര്‍കോട് മൊഗ്രാല്‍ പേരാലിലെ അബ്ദുല്‍സലാമി(22)നെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ എട്ടു പേര്‍ക്കെതിരേ കുമ്പള പോലിസ് കേസെടുത്തു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായിരുന്നു കൊലപാതകം. സലാമിന്റെ കൂടെയുണ്ടായിരുന്ന മുഹമ്മദ് നൗഷാദ്(32) മംഗളൂരു ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ സിദ്ദീഖ് എന്ന മാങ്ങാമൂടി സിദ്ദീഖ്, ഫാറൂഖ്, സഹീര്‍ കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ തുടങ്ങിയവര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്. അതിനിടെ പോലിസ് നടത്തിയ റെയ്ഡില്‍ രണ്ട് വടിവാളുകള്‍, ഒരു മഴു എന്നിവ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകത്തിന് ശേഷം ഇവ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു. നേരത്തേ നടന്ന ഒരു കൊലപാതക കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുല്‍സലാം. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

RELATED STORIES

Share it
Top