അബ്ദുല്‍സലാം വധം : ആറു പ്രതികള്‍ അറസ്റ്റില്‍കുമ്പള: പേരാല്‍ പൊട്ടോരിയിലെ അബ്ദുല്‍സലാമി(22)നെ കഴുത്തറുത്തു കൊല്ലുകയും സുഹൃത്ത് നൗഷാദിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ആറു പ്രതികളെ കുമ്പള പോലിസ് അറസ്റ്റു ചെയ്തു. കുമ്പള ബദ്‌രിയ്യ നഗറിലെ അബൂബക്കര്‍ സിദ്ദീഖ് എന്ന മാങ്ങാമുടി സിദ്ദീഖ് (39), പേരാലിലെ കെ എസ് ഉമ്മര്‍ഫാറൂഖ് (29), പെര്‍വാഡിലെ സഹീര്‍ (32), പേരാലിലെ നിയാസ്(31), ബംബ്രാണ ആരിക്കാടിയിലെ ഹരീഷ് (29), മൊഗ്രാല്‍ മാളിയങ്കര കോട്ടയിലെ ലത്തീഫ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 30ന് ഉച്ചയോടെയാണ് കൊലപാതകം നടന്നത്. കേസില്‍ രണ്ടു പ്രതികളെ പിടികിട്ടാനുണ്ടെന്ന് പോലിസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പോലിസ് കണ്ടെടുത്തു. മണല്‍ മാഫിയകള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുമ്പള സിഐ പറഞ്ഞു. പ്രതികളെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് മുഖ്യപ്രതി മാങ്ങമുടി സിദ്ദീഖ് അടക്കം ആറുപേര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങിയത്. കൊലനടന്ന സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ട വടിവാളുകളും മഴുവുമാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്ന് പ്രതികള്‍ പോലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കും. അറസ്റ്റിലായവരില്‍  ഒരാള്‍ കൊലക്കേസ് പ്രതിയാണെന്ന് പോലിസ് പറഞ്ഞു. ചില ഭരണകക്ഷി നേതാക്കള്‍ ഇടപെട്ട് പ്രതികളെ പോലിസില്‍ ഹാജരാക്കുകയായിരുന്നുവെന്ന് സൂചനയുണ്ട്.

RELATED STORIES

Share it
Top