അബ്ദുന്നാസിര്‍ മഅ്ദനിയ്ക്ക് മതിയായ ചികില്‍സ ഉറപ്പാക്കണം: ഡികെജെയു

പത്തനംതിട്ട: രോഗങ്ങളാല്‍ അവശതയനുഭവിക്കുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയ്ക്ക് മതിയായ ചികില്‍സ ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ(ഡികെജെയു) കോഴഞ്ചേരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
എം എം അക്ബറിനെ പോലെയുള്ള ഇസ്‌ലാമിക പ്രബോധകരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി വേട്ടയാടുന്നത് അവസാനിപ്പിക്കണം. സിറിയയില്‍ നരനായാട്ടുനടത്തുന്ന അസദിന്റെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ലോകമനസാക്ഷി ഉണരണമെന്നും യോഗം അഭ്യര്‍ഥിച്ചു.
കുലശേഖരപതി ഇമാം നിസാര്‍ മൗലവി അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എ എ മുഹൈമ്മില്‍ മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഹാഫിസ് അബ്ദുല്‍ ശുക്കൂര്‍ മൗലവി അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി.
സാജിദ് മൗലവി, പി എ ശരീഫുദ്ദീന്‍ മൗലവി സംസാരിച്ചു. ഭാരവാഹികള്‍: പി എ ശരീഫുദ്ദീന്‍ മൗലവി(പ്രസി.), നിസാര്‍ മൗലവി, എ എ മുഹൈമീന്‍ മൗലവി(വൈ. പ്രസി.), സാജിദ് റഷാദി(ജന. സെക്ര.), അബ്ദുല്‍ സമീഅ് മൗലവി ആനപ്പാറ(ഓര്‍ഗ. സെക്ര.), ഹാമിദ്ഖാന്‍ മൗലവി(സെക്ര.), മുഹമ്മദ് റിയാസ് മൗലവി(ഖജാ.). അബ്ദുഷുക്കൂര്‍ മൗലവി, സിദ്ദീഖ് മൗലവി, മുഹമ്മദ് ശരീഫ് മൗലവി, അബ്ദുല്‍ സമീഅ് മൗലവി(ജില്ലാ പ്രതിനിധികള്‍).

RELATED STORIES

Share it
Top