അബ്കാരി നയം: വിദേശമദ്യ വില്‍പന കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കില്ല

തിരുവനന്തപുരം: 2017-18 വര്‍ഷത്തിലെ അബ്കാരി നയം ചില ഭേദഗതികളോടെ 2018-19 വര്‍ഷത്തില്‍ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികളിലെ മദ്യവിതരണം ഘട്ടംഘട്ടമായി നിര്‍ത്തും. ബിവറേജസ് കോര്‍പറേഷന്റെയോ, കണ്‍സ്യൂമര്‍ ഫെഡിന്റെയോ വില്‍പന കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ല.
വിദേശനിര്‍മിത വിദേശമദ്യവും നിലവിലുളള ബിവറേജസ് വില്‍പനകേന്ദ്രങ്ങള്‍ വഴിയും കണ്‍സ്യൂമര്‍ ഫെഡിന്റെ വില്‍പനകേന്ദ്രങ്ങള്‍ വഴിയും വിതരണം ചെയ്യും. സംസ്ഥാനത്ത് ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന് തയ്യാറാക്കിയ കരട് നിയമാവലി മന്ത്രിസഭ അംഗീകരിച്ചു. യോഗ്യതാ പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പരാതികള്‍ പരിഹരിക്കുന്നതിനുളള സംവിധാനം, സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ രൂപീകരണം എ ന്നിവ ഇതിന്റെ ഭാഗമായി വരും.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം മെയ് ഒന്നു മുതല്‍ 31 വരെ ആഘോഷിക്കാനും തീരുമാനമായി. നാട്ടികയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ ആരംഭിക്കും. ഇതിനായി 7 തസ്തികകള്‍ സൃഷ്ടിക്കും. 15ാം ധനകാര്യ കമ്മീഷന്‍ സെല്‍ രൂപീകരിക്കുന്നതിന് 14 തസ്തികകള്‍ സൃഷ്ടിക്കും.

RELATED STORIES

Share it
Top